ആർ.ശ്രീലേഖയ്ക്ക് സ്ത്രീ രത്ന പുരസ്കാരം
Wednesday 11 February 2026 1:22 AM IST
ബാലരാമപുരം: ബാലരാമപുരം തലയൽ ശ്രീഭരദ്വാജ കലാ സാംസ്കാരിക കേന്ദ്രം നൽകുന്ന സ്ത്രീ രത്ന പുരസ്കാരത്തിന് ആർ.ശ്രീലേഖ അർഹയായി. സൂര്യ കൃഷ്ണമൂർത്തി ചെയർമാനായ ജൂറിയാണ് തിരഞ്ഞെടുത്തത്.സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡി.ജി.പി പദവിയിലെത്തുന്ന ആദ്യ വനിതാ ഐ.പി.എസ് കാരിയുമാണ്. ഈ മാസം 15 ന് തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം കൈമാറും.