പ്രതിഷേധ ധർണ
Wednesday 11 February 2026 1:24 AM IST
തിരുവനന്തപുരം: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.പട്ടം വാർഡ് കൗൺസിലർ രേഷ്മ.സി ഉദ്ഘാടനം ചെയ്തു.സംഘടനാ വർക്കിംഗ് പ്രസിഡന്റ് അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ഷമീം നാട്യമംഗലം സംഘടനാ വിശദീകരണം നടത്തി. ഭാരവാഹികളായ യമുന.സി.എസ്,അനിൽകുമാർ.എം,നിഷാദ്.ടി,ഷാഹുൽ ഹമീദ്,സതീഷ് കുമാർ,അബ്ദുൽ ഗഫൂർ,കഴിവൂർ സുരേഷ്,നസീർ.എം,രാജേഷ് കുമാർ.എസ്.ആർ,സുരേഷ്.ആർ,ബിജു.എസ്,ബിനു.എസ്,അനിൽ കുമാർ,ഉണ്ണികൃഷ്ണൻ,അഞ്ജന,അഭിലാഷ്,ദീപ്തി,ഷമീർ,പ്രദീപ്.എം.കെ,ഷൈൻ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.