ഡി.എ.കുടിശിക: മാർച്ച് നടത്തി
Wednesday 11 February 2026 1:10 AM IST
തിരുവനന്തപുരം: ജീവനക്കാരുടെ ഡി.എയ്ക്ക് മുൻകാല പ്രാബല്യം അനുവദിക്കാത്തതിലും അവശേഷിക്കുന്ന ഗഡുക്കളുടെ കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കാത്തതിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. കൺവീനർ എം.എസ് ഇർഷാദ് ധർണ ഉദ്ഘാടനം ചെയ്തു.നേതാക്കളായകെ.പി.പുരുഷോത്തമൻ,എസ്.പ്രദീപ്കുമാർ,ബി.നൗഷാദ്,സി.ഡി.ശ്രീനിവാസ്,വി.എ.ബിനു,കെ.എം.അനിൽകുമാർ,എ.സുധീർ,ജി.ആർ.ഗോവിന്ദ്,തിബീൻ നീലാംബരൻ,സജീവ് പരിശവിള,ആർ.രാമചന്ദ്രൻനായർ,സി.സി.റൈസ്റ്റൺ പ്രകാശ്,എൻ.സുരേഷ് കുമാർ,ആർ.രഞ്ജിഷ്
കുമാർ,എൻ.റീജ,വി.എസ്.ഷീബ,ജലജകുമാരി,മീരസുരേഷ്,സുനിത.എസ്.ജോർജ്ജ്,റോബർട്ട് ഫിലിപ്പ്, അഭിലാഷ്, ഷിബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.