ദേശീയ പണിമുടക്ക് വിജയിപ്പിക്കണം: ജോയിന്റ് കൗൺസിൽ

Wednesday 11 February 2026 1:20 AM IST
ജോയിന്റ് കൗൺസിൽ ഇടുക്കി മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: കേന്ദ്ര ട്രേഡ് യൂണിയനുകൾ നാളെ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇടുക്കി മേഖലാസമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദു രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മോദി സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പണിമുടക്കിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കും. പൈനാവ് എ.ഐ.ടി.യു.സി ഹാളിൽ നടന്ന സമ്മേളനത്തിൽ മേഖലാ വൈസ് പ്രസിഡന്റ് പി. അശ്വതി അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എൻ.കെ. സജൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് കെ.എസ്. രാഗേഷ് സംഘടനാ റിപ്പോർട്ടും മേഖലാ ട്രഷറർ അജോമോൻ കുര്യാക്കോസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തിൽ സംസ്ഥാന കൗൺസിൽ അംഗം സുഭാഷ് ചന്ദ്രബോസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എസ്. ശ്രീകുമാർ, ജില്ലാ കമ്മിറ്റി അംഗം ജോൺസൺ പീറ്റർ എന്നിവർ സംസാരിച്ചു. നിഷാമോൾ എം.കെ. സ്വാഗതവും സൗമ്യ മോൾ എം.ആർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എ.എസ് സജിൻ (പ്രസിഡന്റ് ), കുഞ്ഞുമോൾ, അശ്വതി പി (വൈസ് പ്രസിഡന്റ്), പി.കെ. നിസാമോൾ (സെക്രട്ടറി), ജോൺസൺ ടി. ജോൺ, സൗമ്യമോൾ എം.ആർ (ജോയിന്റ് സെക്രട്ടറിമാർ), അജോമോൻ കുര്യാക്കോസ് (ട്രഷറർ), സ്‌നേഹ പ്രമോദ് (വനിതാ കമ്മിറ്റി പ്രസിഡന്റ്), അശ്വതി സി.പി (വനിതാ സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.