ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷ് അറസ്റ്റിൽ

Wednesday 11 February 2026 3:48 AM IST

തിരുവനന്തപുരം: കരിക്ക് വില്പനക്കാരിയെയും മറ്റൊരാളെയും മർദ്ദിച്ച കേസിൽ ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷിനെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണമൂല പുത്തൻപാലത്തിന് സമീപത്ത് കരിക്ക് കച്ചവടം നടത്തുന്ന രമണി, കൂലിപ്പണിക്കാരനായ അനിൽകുമാർ എന്നിവരെ മർദ്ദിച്ച കേസിൽ പ്രശാന്ത് നഗറിലെ രാജേഷിന്റെ വീട്ടിൽ നിന്നും പേട്ട പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8മണിയോടെയായിരുന്നു സംഭവം. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.