പണമൊഴുക്ക്: ശ്രദ്ധിക്കണമെന്ന് സുപ്രീംകോടതി

Wednesday 11 February 2026 1:56 AM IST

ന്യൂ‌ഡൽഹി: തിരഞ്ഞെടുപ്പ് ചെലവുകൾക്കായി വൻതോതിൽ പണമൊഴുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ ശ്രദ്ധിക്കേണ്ട വിഷയമാണെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ കമ്മിഷനാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കേണ്ടത്. പൊതുപ്രവ‌ർത്തകനായ പ്രഭാകർ ദേശ്പാണ്ഡെ സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്. തിരഞ്ഞെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു. ഹർജിക്കാരന് കമ്മിഷനു മുന്നിൽ നിവേദനം നൽകാനും അനുമതി നൽകി.