'കെ.എസ്.ആർ.ടി.സി പുനരാരംഭിക്കണം'

Wednesday 11 February 2026 12:01 AM IST

കൊടകര: വരന്തരപ്പിള്ളി ചാലക്കുടി വരന്തരപ്പിള്ളി കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് എസ്.എഫ്.ഐ കൊടകര ഏരിയാ സമ്മേളനം പ്രമേയം വഴി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.വി.അഭിഷേക് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.പി.ആകാശ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സാലിഹ് ഫസലുദ്ധീൻ സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി വി.എസ്.ആദിത്യ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി.എ.അശ്വിൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ നവ്യ കൃഷ്ണ, എം.ആർ.കാർത്തിജ്, സംഘാടക സമിതി കൺവീനർ കെ.ഡി.അപ്പച്ചൻ, പി.എസ്.അനാമിക, ഇ.ജെ.സൂര്യ എന്നിവർ സംസരിച്ചു. ഭാരവാഹികൾ: കെ.പി.ആകാശ് (പ്രസിഡന്റ്), വി.എസ്.ആദിത്യ (സെക്രട്ടറി).