'ഹോമിയോപ്പതി ചുമയ്ക്ക് ഫലപ്രദം'

Wednesday 11 February 2026 12:03 AM IST

മാള: സംസ്ഥാനത്ത് വൈറസ് ബാധയെ തുടർന്ന് മാസങ്ങളോളം നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത ചുമയ്ക്ക് ഹോമിയോപ്പതി ഫലപ്രദമെന്ന് ദി ഇൻസ്റ്റിറ്റിയൂഷൻ ഒഫ് ഹോമിയോപത് കേരള (ഐ.എച്ച്.കെ) സംസ്ഥാന

കമ്മിറ്റി. പനി, തൊണ്ടവേദന, ശബ്ദമടപ്പ്, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് അസുഖം തുടരുന്നത്. കൃത്യമായ പരിശോധനയിലൂടെ നൽകുന്ന ഹോമിയോപ്പതി മരുന്നുകൾ രോഗമുക്തിയും പ്രതിരോധശേഷി വർദ്ധനയും ഉറപ്പാക്കുമെന്നും സമീപത്തുള്ള അംഗീകൃത ഹോമിയോപ്പതി ഡോക്ടർമാരുടെ സേവനം തേടണമെന്നും നിർദേശിച്ചു. ഐ.എച്ച്.കെ സംസ്ഥാന പ്രസിഡന്റ് ഡോ. കൊച്ചുറാണി വർഗീസ്, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അസ്ലം,

ട്രഷറർ ഡോ. ഹരി വിശ്വജിത്, പി.ആർ.ഒ ഡോ. തഹസീൻ എന്നിവർ ചേർന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.