പ്രചാരണ ജാഥ സംഘടിപ്പിച്ചു
Wednesday 11 February 2026 12:04 AM IST
വാടാനപ്പിള്ളി: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം വാടാനപ്പിള്ളി പഞ്ചായത്ത് ഇടതുപക്ഷ ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രചാരണ ജാഥ സംഘടിപ്പിച്ചു. സി.ഐ.ടി.യു നാട്ടിക ഏരിയാ സെക്രട്ടറി ടി.എസ്.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി യു ഏരിയാ കമ്മിറ്റി അംഗം സുരേഷ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്ടൻ അഷറഫ് വലിയകത്ത്, വൈസ് ക്യാപ്ടൻ സി.എം.നിസാർ, എ.എ.യൂസഫ്, വി.ജി.വിനോദൻ, പി.വരദൻ എന്നിവർ പ്രസംഗിച്ചു. ചിലങ്ക സെന്ററിൽ നടന്ന സമാപനയോഗം സുരേഷ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. സി.എം.നിസാർ അദ്ധ്യക്ഷത വഹിച്ചു.