തമ്മിൽ തല്ലും ബഹളവും, നഷ്ടപ്പെടുന്നൂ... ഡി സോൺ പൊലിമ

Wednesday 11 February 2026 12:08 AM IST

തൃ​ശൂ​ർ​:​ ത​മ്മി​ൽ​ ത​ല്ലും​ ബ​ഹ​ള​വും​ നി​റ​ഞ്ഞ് ഡി​ സോ​ൺ​. ക​ലോ​ത്സ​വ​ത്തി​ന്റെ​ പൊ​ലി​മ​ ന​ഷ്ട​പ്പെ​ടു​ത്തി​ ക​ഴി​ഞ്ഞ​ ദി​വ​സം​ എം​.എ​സ്.എ​ഫും​ കെ​.എ​സ്.യു​വും​ ഏ​റ്റു​മു​ട്ടി​. ക​ഴി​ഞ്ഞ​ വ​ർ​ഷം​ സം​ഘ​ർ​ഷം​ ഉ​ണ്ടാ​യ​തി​ന്റെ​ പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ഇ​ത്ത​വ​ണ​ കൂ​ടു​ത​ൽ​ പൊ​ലീ​സെ​ത്തി​യി​ട്ടും​ വി​ഡി​യോ​ നി​രീ​ക്ഷ​ണം​ ഉ​ണ്ടാ​യി​ട്ടും​ സം​ഘ​ർ​ഷം​ ത​ട​യാ​നാ​യി​ല്ല​. ക​ഴി​ഞ്ഞ​ വ​ർ​ഷം​ എ​സ്.എ​ഫ്.ഐ​യും​ കെ​.എ​സ്.യു​വും​ ഏ​റ്റു​മു​ട്ടി​ നേ​താ​ക്ക​ളു​ടെ​ ജ​യി​ൽ​വാ​സ​മെ​ല്ലാം​ ന​ട​ന്ന​തി​ന്റെ​ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​ക്കു​റി​യും​ സ​മാ​പ​ന​ ദി​വ​സ​ത്തി​ലെ​ ഏ​റ്റു​മു​ട്ട​ൽ​. ​ക​ഴി​ഞ്ഞ​ വ​ർ​ഷം​ മാ​ള​ ഹോ​ളി​ ഗ്രേ​സ് കോ​ളേ​ജി​ൽ​ ന​ട​ന്ന​ ക​ലോ​ത്സ​വ​ത്തി​നി​ടെ​യാ​യി​രു​ന്നു​ സം​ഘ​ർ​ഷം​. ഇ​രു​വി​ഭാ​ഗ​ത്തി​ലു​മാ​യി​ 1​5​ഓ​ളം​ പേ​ർ​ക്ക് പ​രു​ക്കേ​റ്റി​രു​ന്നു​. പ​രി​ക്കേ​റ്റ​വ​രെ​ കൊ​ണ്ടു​ പോ​യി​രു​ന്ന​ ആം​ബു​ല​ൻ​സ് വ​ഴി​യി​ൽ​ ത​ട​ഞ്ഞ​ സം​ഭ​വ​വും​ ഉ​ണ്ടാ​യി​. ഇ​ത്ത​വ​ണ​ പെ​രു​മ്പി​ലാ​വ് അ​ൻ​സാ​ർ​ വി​മ​ൻ​സ് കോ​ളേ​ജി​ലാ​യി​രു​ന്നു​ ക​ലോ​ത്സ​വം​. ​ക​ഴി​ഞ്ഞ​ ദി​വ​സം​ വൈ​കി​ട്ട് അ​വ​സാ​നി​ക്കേ​ണ്ട​ ക​ലോ​ത്സ​വം​ സ​മാ​പി​ച്ച​ത് ഇ​ന്ന​ലെ​ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു​. ഇ​തി​നു​ മു​മ്പാ​യി​രു​ന്നു​ സം​ഘ​ട്ട​നം​. സം​ഘ​ർ​ഷ​ത്തി​ൽ​ പ​രി​ക്കേ​റ്റ​ ര​ണ്ടു​പേ​രെ​ പെ​രു​മ്പി​ലാ​വി​ലെ​ സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ൽ​ പ്ര​വേ​ശി​പ്പി​ച്ചു​. ഇ​തി​ൽ​ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി​ പ​രി​ക്കേ​റ്റ​ മു​ഹ​മ്മ​ദ് അ​ജ്മ​ലി​നെ​ ഐ​.സി​.യു​വി​ൽ​ പ്ര​വേ​ശി​പ്പി​ച്ചു​. ​സം​ഘ​ർ​ഷ​ത്തെ​ തു​ട​ർ​ന്ന് സം​ഘാ​ട​ക​ സ​മി​തി​ ഓ​ഫീ​സ് പൊ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി​. ര​ണ്ടു​ സി​.ഐ​മാ​രു​ടെ​ നേ​തൃ​ത്വ​ത്തി​ൽ​ ഇ​രു​ന്നൂ​റി​ല​ധി​കം​ പൊ​ലീ​സു​കാ​രാ​ണ് ക​ലോ​ത്സ​വ​വേ​ദി​യി​ൽ​ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും​ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ സു​ര​ക്ഷ​ ഒ​രു​ക്കു​ന്ന​ത്. ​ഇ​ത്ത​വ​ണ​ എ​സ്.എ​ഫ്.ഐ​ ക​ലോ​ത്സ​വം​ ബ​ഹി​ഷ്‌​ക​രി​ച്ചി​രു​ന്നു​. എം​.എ​സ്.എ​ഫി​നാ​യി​രു​ന്നു​ ഇ​ത്ത​വ​ണ​ ന​ട​ത്തി​പ്പ് ചു​മ​ത​ല​. വി​ദ്യാ​ർ​ത്ഥി​ യൂ​ണി​യ​നു​ക​ളു​ടെ​ നേ​തൃ​ത്വ​ത്തി​ൽ​ ന​ട​ക്കു​ന്ന​ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ​ മി​ക്ക​ വ​ർ​ഷ​ങ്ങ​ളും​ ക​ലു​ഷി​ത​മാ​യാ​ണ് അ​വ​സാ​നി​ക്കാ​റു​ള്ള​ത്.

മത്സരാർത്ഥികൾ കുറഞ്ഞു

കലോത്സവങ്ങളിലെ ജനപ്രിയ ഇനങ്ങളിൽ പോലും ഇത്തവണ മത്സരാർത്ഥികൾ കുറവായിരുന്നു. എല്ലാവർഷവും പത്തിലേറെ നാടകങ്ങൾ അരങ്ങേറിയിരുന്നിടത്ത് ഇത്തവണ നാലെണ്ണം മാത്രമാണ് അരങ്ങിലെത്തിയത്. മത്സരങ്ങളുടെ സമയക്രമങ്ങൾ പാലിക്കുന്നതിൽ സംഘാടകർ കാട്ടിയ പിഴവ് മത്സരാർത്ഥികളെ തെല്ലൊന്നുമല്ല വലച്ചത്. എല്ലാ ദിവസവും പുലർച്ചെയാണ് അവസാനിച്ചത്.

ക്രൈസ്റ്റ് കോളേജ് ജേതാക്കൾ

അൻസാർ കോളേജിൽ നടന്ന ഡി സോൺ കലോത്സവത്തിൽ ക്രൈസ്റ്റ് കോളേജ് കിരീടം ചൂടി. 319 പോയിന്റ് നേടിയാണ് ക്രൈസ്റ്റ് ജേതാക്കളായത്. 241 പോയിന്റ് കരസ്ഥമാക്കിയ തൃശൂർ സെന്റ് തോമസ് കോളേജ് രണ്ടാംസ്ഥാനം നേടിയപ്പോൾ 155 പോയിന്റുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് മൂന്നാംസ്ഥാനം നേടി. സമാപനച്ചടങ്ങ് കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർ ഡോ. വി.എം.ചാക്കോ ഉദ്ഘാടനം ചെയ്തു.