സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
Wednesday 11 February 2026 2:55 AM IST
മലയിൻകീഴ്:സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വിളപ്പിൽശാല പൊലീസ് പിടികൂടി.പേയാട് കുരിശുമുട്ടം ചെറിയാടിതലയ്ക്കൽ വീട്ടൽ അനീഷിനെ(45)യാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 16നായിരുന്നു സംഭവം. ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട് മാർത്താണ്ഡം ഭാഗത്തുനിന്ന് വിളപ്പിൽശാല എസ്.എച്ച്.ഒ.സജീവിന്റെ നേതൃത്വത്തിൽ എസ്.ഐ.റാബി,എ.എസ്.ഐ.മാരായ ഹരികുമാർ,സന്തോഷ്,സി.പി.ഒ.മാരായ അനീഷ്, അഖിൽ എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഫോട്ടോ: അറസ്റ്റിലായ അനീഷ്