സ്പായിലെ കൂട്ടമാനഭംഗം: മുഖ്യപ്രതി കസ്റ്റഡിയിൽ
Wednesday 11 February 2026 1:11 AM IST
തിരുവല്ല: മഞ്ഞാടിയിലെ സ്‌പാ ജീവനക്കാരിയെ പണം ആവശ്യപ്പെട്ട് മാനഭംഗപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സുബിൻ അലക്‌സാണ്ടർ ചാക്കോയെ (മരണം സുബിൻ) മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. 13 വരെയാണ് കസ്റ്റഡി. തെളിവെടുപ്പ് രഹസ്യമായി നടത്താനാണ് നീക്കം. ഈ മാസം ഒന്നിന് നടന്ന സംഭവത്തിലെ ആറു പ്രതികളിൽ മൂന്ന് പേരാണ് പൊലീസ് പിടിയിലായത്. ബെർലിൻ ദാസ്,അഖിൽകുമാർ എന്നിവരാണ് റിമാൻഡിലുള്ളത്.