അപേക്ഷ ക്ഷണിച്ചു

Wednesday 11 February 2026 1:42 AM IST

കോട്ടയം: വാഴൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. വാഴൂർ ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾക്കും കുടുംബശ്രീ കുടുംബാംഗങ്ങൾക്കും അപേക്ഷിക്കാം. പ്രായം 18നും 35നും ഇടയിൽ. അപേക്ഷാ ഫോമുകൾ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം 686002 എന്ന വിലാസത്തിൽ 18ന് വൈകിട്ട് 5ന് മുൻപായി ലഭ്യമാക്കണം. ഫോൺ:04812302049.