ഖാദി റിബേറ്റ് മേള

Wednesday 11 February 2026 2:09 AM IST

കോട്ടയം: സർവോദയപക്ഷം പ്രമാണിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാദി റിബേറ്റ് മേളയ്ക്ക് തുടക്കമായി. 14 വരെ നടക്കുന്ന മേളയുടെ ഭാഗമായി ഖാദി തുണിത്തരങ്ങൾ 30 ശതമാനം റിബേറ്റോടെ വാങ്ങാം. ഖാദി ഗ്രാമസൗഭാഗ്യ സി.എസ്.ഐ. കോംപ്ലക്‌സ്, ബേക്കർ ജംഗ്ഷൻ, കോട്ടയം (ഫോൺ: 04812560587), റവന്യൂ ടവർ, ചങ്ങനാശേരി (ഫോൺ: 04812423823), ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, ഏറ്റുമാനൂർ (ഫോൺ: 04812535120), കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം (ഫോൺ: 04829233508), മസ്ലിൻ യൂണിറ്റ് ബിൽഡിംഗ്, ഉദയനാപുരം (ഫോൺ: 98958 41724), ഭാരത് മാതാ കോംപ്ലക്‌സ്, കുറവിലങ്ങാട് (ഫോൺ: 7907537156).