പരാതികൾ പരിഹരിച്ചു

Wednesday 11 February 2026 2:11 AM IST
ജില്ലാതല യുവജന കമ്മീഷൻ അദാലത്തിൽ പരാതികൾ പരിഗണിക്കുന്നു.

കോട്ടയം: യുവജനങ്ങളിലെ ജീവിത ശൈലീമാറ്റങ്ങളെയും മാനസികക്ഷേമത്തെയും കുറിച്ച് യുവജന കമ്മീഷൻ നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ സർവേ നടപടികൾ പൂർത്തിയായതായി യുവജന കമ്മീഷൻ ചെയർപേഴ്‌സൺ എം. ഷാജർ പറഞ്ഞു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല യുവജന കമ്മീഷൻ അദാലത്തിൽ പരാതികൾ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഗണിച്ച 20 പരാതികളിൽ 10 എണ്ണം തീർപ്പാക്കി. ബാക്കി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. പുതിയതായി നാലു പരാതികൾ ലഭിച്ചു. കമ്മീഷനംഗം അഡ്വ.അബേഷ് അലോഷ്യസ്, സെക്രട്ടറി ദീപ സുരേന്ദ്രൻ, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.