തീ കൊളുത്തിയശേഷം ഓടിയ ആളെ ആശുപത്രിയിലാക്കി പൊലീസ്

Wednesday 11 February 2026 2:12 AM IST

കോട്ടയം: ജീവനൊടുക്കാൻ ശ്രമിച്ചയാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ച് കോട്ടയം വെസ്റ്റ് പൊലീസ്. കോട്ടയം വേളൂർ സ്വരമുക്ക് സ്വദേശിയായ ഗൃഹനാഥനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നെന്ന ഫോൺ സന്ദേശം സ്റ്റേഷനിൽ ലഭിച്ചതോടെ എസ്.ഐ ജയകുമാർ, സി.പി.ഒ പ്രതാപൻ എന്നിവർ സംഭവ സ്ഥലത്തെത്തി. ഈ സമയം മദ്യ ലഹരിയിലായിരുന്ന ഗൃഹനാഥൻ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും വീട്ടിൽ നിന്നിറങ്ങി ഓടുകയുമായിരുന്നു. തുടർന്ന്നാ ട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ പൊലീസ് ഇയാളെ കണ്ടെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ടൈൽ പണിക്കാരനായ ഇയാൾക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നെന്നും വീട് ജപ്തി ഭീഷണിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.