അനിയനെ കൊലപ്പെടുത്താൻ ശ്രമിച്ച ജ്യേഷ്ഠന് തടവും ശിക്ഷയും  

Wednesday 11 February 2026 2:26 AM IST
രാജു

കോട്ടയം: കിണറ്റിൽ മോട്ടോർ ഘടിപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഇളയ സഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠ സഹോദരന് 7 വർഷം തടവും 3 ലക്ഷം രൂപ പിഴയും. എരുമേലി ഇരുമ്പൂന്നിക്കര പേക്കട്ട് വീട്ടിൽ രാജുവാണ് (60) പ്രതി. അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് ജഡ്ജി കെ. ലില്ലിയാണ് ശിക്ഷ വിധിച്ചത്. ഇളയ സഹോദരൻ അനിൽകുമാറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ശിക്ഷ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് നട്ടെല്ല് തകർന്ന് കിടപ്പിലാണ് രാജു. പിഴ തുക അനിൽകുമാറിന് നൽകണം.

2017 ഡിസംബർ 20നാണ് കേസിനാസ്പദമായ സംഭവം. കുടുംബ വസ്തുവിൽ സ്ഥിതി ചെയ്യുന്ന കിണറ്റിൽ നിന്നും കുടിവെള്ളം സംഭരിക്കുന്നതിന് മോട്ടോർഘടിപ്പിക്കുന്ന കാര്യത്തെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്.

എരുമേലി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം.മനോജ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.എച്ച്.ഒ ടി.ഡി സുനിൽകുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.