'അൻപ് 2025 - 2026' ക്യാമ്പയിൻ
Thursday 12 February 2026 12:24 AM IST
ഇടുക്കി:സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി അവകാശനിയമം 2016 ''അൻപ് 2025 - 2026 ' ക്യാമ്പയിൻ നാളെ നടക്കും. രാവിലെ 9.30 മുതൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി. ബൗദ്ധിക - ഭിന്നശേഷിക്കാരായ വ്യക്തികൾക്കുളള യു.ഡി.ഐ.ഡി കാർഡ്, ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ്, നിരാമയ ഇൻഷുറൻസ് തുടങ്ങയവയുടെ അപേക്ഷ സ്വീകരിക്കലും ഭിന്നശേഷി വ്യക്തികളുടെ അവകാശ നിയമം, വിവിധ സഹായ പദ്ധതികൾ എന്നിവയെപ്പറ്റി അവബോധ ക്ലാസുകളും ഉണ്ടായിരിക്കും. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി. ടി. ബാബുരാജ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തും. ഭിന്നശേഷി കുട്ടികളുടെ രക്ഷകർത്താക്കൾ, സ്‌കൂൾ അദ്ധ്യാപകർ എന്നിവർക്ക് പങ്കെടുക്കാം.