അനുസ്മരണവും റംസാൻ മുന്നൊരുക്കവും

Thursday 12 February 2026 2:43 AM IST

കല്ലമ്പലം: പുതുശേരിമുക്ക് അലീമിയാൻ അക്കാദമിയുടെ നേതൃത്വത്തിൽ കെ.പി ഹസ്രത്ത് അനുസ്മരണവും റംസാൻ മുന്നൊരുക്കവും 12ന് വൈകിട്ട് 4ന് അലീമിയാൻ കാമ്പസിൽ നടക്കും.അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.വർക്കല ജാമിഅ മന്നാനിയ്യ മാനേജർ ഷംസുദ്ദീൻ മന്നാനി ചക്കമല അനുസ്മരണ പ്രഭാഷണം നടത്തും.നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി ജലീൽ പുനലൂർ വിശിഷ്ടാതിഥിയാകും.വൈകിട്ട് 6.30ന് കാട്ടുചന്ത മുസ്ലീം ജമാ അത്ത് ചീഫ് ഇമാം തൻസീർ മന്നാനി റംസാൻ മുന്നൊരുക്ക പ്രസംഗം നടത്തും.