അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തണം
Thursday 12 February 2026 12:04 AM IST
ഏറ്റുമാനൂർ: കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ ബ്ലോക്ക് വികസന സമിതി സെക്രട്ടറി രാജു അബ്രഹാം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്ക് നിവേദനം നൽകി.ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് എന്നും കീറാമുട്ടിയാണ്. ഏറ്റുമാനൂർ കവല കടക്കുക ദുഷ്‌കരമാണ്.ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നതോടെ ഗതാഗതക്കുരുക്ക് വർദ്ധിക്കും. കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. പട്ടിത്താനം മുതൽ ടൗൺ പള്ളി വരെയും മങ്കരീ കലുങ്ക് മുതൽ വിമല ആശുപത്രി ജംഗ്ഷൻ വരെയും ഫ്ലൈ ഓവർ നിർമ്മിക്കണമെന്നുമാണ് ആവശ്യം.