രാമപുരം കോളേജിൽ 'ഫെയർവെൽ 2026'
Thursday 12 February 2026 12:04 AM IST
രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ ബിരുദ വിദ്യാർഥികളുടെ ഫെയർവെൽ നിഷ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പൾമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി.ജെ, വൈസ് ചെയർപേഴ്‌സൺ അനിറ്റ ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. എന്റെ ജീവിതത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിൽ കോളേജ് പകർന്നു നൽകിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് കത്തുന്ന മെഴുകുതിരിയുടെ സാക്ഷ്യത്തിൽ പ്രതിജ്ഞയെടുത്താണ് വിദ്യാർത്ഥികൾ പടിയിറങ്ങിയത്.