വസ്ത്രങ്ങൾ സമ്മാനിച്ചു

Thursday 12 February 2026 12:05 AM IST

കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് അടിയന്തരസംരക്ഷണം ആവശ്യമുള്ള വനിതകൾ താമസിക്കുന്ന എൻട്രിഹോമിലെ അന്തേവാസികൾക്കായി പുതിയ വസ്ത്രങ്ങൾ സമ്മാനിച്ചു. വനിതാശിശു വികസനവകുപ്പിന് കീഴിലുള്ള പേരൂരിലെ എൻട്രി ഹോമിലേക്കാണ് വസ്ത്രങ്ങൾ നൽകിയത്. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ എൻ.വി സതീഷ്‌കുമാർ, സി.എൻ.പ്രശാന്ത്, എച്ച്.അൻസിൽ, ഐശ്വര്യ എന്നിവർ ചേർന്ന് കൈമാറി. ജില്ലാ വനിതാശിശുവികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, ശിശുസംരക്ഷണ ഓഫീസർ സി.ജെ ബീന, ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ റേച്ചൽ ഡേവിഡ്, എൻട്രി ഹോം മാനേജർ ആവണി എന്നിവർ സ്വീകരിച്ചു.