ഏകദിന പരിശീലനം

Thursday 12 February 2026 12:06 AM IST

കോട്ടയം: നെൽ വയൽ സ്ഥലപരവിവരശേഖരണവുമായി ബന്ധപ്പെട്ട് ഭൂവിനിയോഗ വകുപ്പ് ജില്ലയിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കായി ഏകദിന ജി.ഐ.എസ് പരിശീലനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബീന തോമസ്, ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ഭൂവിനിയോഗ വകുപ്പ് സ്‌പെഷ്യലിസ്റ്റ് (സോയിൽ സയൻസ് ) ഡോ.പി.അരുൺജിത്ത് പദ്ധതി വിശദീകരണവും,​ കാർട്ടോഗ്രാഫർ ജി.ജയകുമാരി പരിശീലന ക്ലാസും നയിച്ചു. വകുപ്പ് മേഖലാ കാര്യാലയം അസിസ്റ്റന്റ് ഡയറക്ടർ അലൻ കെ.രാജ് നന്ദി പറഞ്ഞു.