കൽക്കിയുടെ രണ്ടാം ഭാഗം അടുത്ത ആഴ്ച ആരംഭിക്കും
ദീപിക പദുകോണിന് പകരം സായ് പല്ലവി
പ്രഭാസ് ഇരട്ട വേഷത്തിൽ എത്തുന്ന കൽക്കി 2898 എ.ഡിയുടെ രണ്ടാം ഭാഗം കൽക്കി 2 അടുത്ത ആഴ്ച ചിത്രീകരണം ആരംഭിക്കും എന്ന് റിപ്പോർട്ട്. നാഗ് അശ്വിൻ തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിൽ ദീപിക പദുകോൺ അവതരിപ്പിച്ച സുമന്തി ആയി സായ് പല്ലവി എത്തുന്നു. ആദ്യഭാഗത്തിൽ അവതരിപ്പിച്ച റോക്സി എന്ന കഥാപാത്രമായി ദിഷ പഠാനി വീണ്ടും എത്തുന്നു. കീർത്തി സുരേഷ് ആണ് മറ്റൊരു പ്രധാന താരം. സുപ്രീം യാസകിൻ എന്ന കഥാപാത്രമായി രണ്ടാംഭാഗത്തിലും പ്രേക്ഷകരെ ഞെട്ടിക്കാൻ കമൽഹാസൻഎത്തുന്നുണ്ട്. അമിതാഭ് ബച്ചനും താരനിരയിലുണ്ട്. ആദ്യഭാഗത്തിൽ അവതരിപ്പിച്ച ബുജി ആയി തന്നെ കീർത്തി സുരേഷ് . ഇക്കുറിയും സർപ്രൈസ് കാസിറ്റിംഗ് ഉണ്ടാകും. 2024 ൽ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ സിനിമകളിൽ ഒന്നായി വിവിധ ഭാഷകളിൽ എത്തിയ കൽക്കി 2898 എ.ഡി ബോക്സ് ഓഫീസിൽ ആയിരം കോടി നേടി. ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കുള്ള സയൻസ് ഫിഷൻ ഫാന്റസി ചിത്രം ആണിത്. വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയവർ അതിഥി വേഷത്തിൽ എത്തിയ ചിത്രം പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നു കാണിക്കുന്ന സയൻസ് ഫിക്ഷൻ എന്ന വിശേഷണവും നേടി. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് നിർമ്മാണം.