വാർഷികവും യാത്രയയപ്പ് സമ്മേളനവും
Wednesday 11 February 2026 5:52 PM IST
അമ്പലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും . എച്ച് .സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. എസ് .എം .സി ചെയർമാൻ കെ. മോഹൻ കുമാർ അധ്യക്ഷനായി. ഐ .എച്ച് .ആർ. ഡി ഡയറക്ടർ വി .എ .അരുൺ കുമാർ, പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി, സിനിമ സീരിയൽ താരം നിത കർമ്മ, ജനപ്രതിനിധികളായ പ്രേം ഭാസി, അനിത ബാലൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. പി .ജീവ, എസ് .എം .സി വൈസ് പ്രസിഡൻ്റ് എ .പി .സരിത, എം. പി .ടി .എ പ്രസിഡന്റ് ശ്രീകുമാരി, സ്റ്റാഫ് സെക്രട്ടറി മിനിമോൾ വർഗീസ്, സീനിയർ അസിസ്റ്റന്റ് സുജ ചന്ദ്രൻ, എ .പി .ബൈജു ബാസ്റ്റിൻ, വൈഷ്ണവ് എസ് അജിത്ത് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ. സുമ സ്വാഗതം പറഞ്ഞു.