പ്രിൻസിപ്പൽ ഫോറം വാർഷിക സമ്മേളനം

Wednesday 11 February 2026 5:53 PM IST

മുഹമ്മ: വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത് ഇടതു സർക്കാരാണെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫോറം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ അദ്ധ്യക്ഷ മോളി ജേക്കബ് അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽമാർക്കുള്ള ഉപഹാര സമർപ്പണം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോഡിനേറ്റർ സജി ജോൺ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. സുധ, വി.കെ. അശോക് കുമാർ, എ.ഡി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.