കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോ.ജില്ലാസമ്മേളനം

Wednesday 11 February 2026 6:16 PM IST

കണ്ണൂർ: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) ജില്ലാസമ്മേളനം 13 ,14 തീയതികളിൽ കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.നാളെ വൈകീട്ട് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്‌കൂളിൽ നിന്നും തുടങ്ങി പാറാൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സമാപിക്കും. സമ്മേളനത്തിൽ 1200 പേർ പങ്കെടുക്കും. നാളെ ആറരക്ക് കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ.പി .മോഹനൻ, കെ.കെ .ശൈലജ, സജീവ് ജോസഫ്, കെ.വി .സുമേഷ്, രമേശ് പറമ്പത്ത് എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം 14ന് രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ സി ഒ.എ ജില്ലാ സെക്രട്ടറി എം.ആർ രജീഷ്, പി.ശശികുമാർ, എം.വിനീഷ് കുമാർ, പി.കെ.ദേവാനന്ദ് എന്നിവർ പങ്കെടുത്തു.