ജില്ലാ ശരീരസൗന്ദര്യ മത്സരം 16ന് കാലിക്കടവിൽ
Wednesday 11 February 2026 6:26 PM IST
തൃക്കരിപ്പൂർ:കാസർകോട് ബോഡി ബിൽഡിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടുകൂടിയുള്ള ഇരുപത്തി ഒന്നാമത് ജില്ലാ ശരീര സൗന്ദര്യമത്സരം 16ന് രാവിലെ 9 മണി മുതൽ കാലിക്കടവ് ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒൻപത് കാറ്റഗറികളിലായി മുന്നൂറോളം താരങ്ങൾ പങ്കെടുക്കും . അഞ്ചുവയസുള്ളവരുടെ കിഡ്സ് വിഭാഗം മുതൽ വെറ്ററൻസ് വിഭാഗം വരെയുള്ളവരുടെ മത്സരം ഉണ്ടാകും. ജില്ലയിലെ അറുപതോളം ജിംനേഷ്യങ്ങൾ മത്സരത്തിൽ പങ്കെടുക്കും. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കുഞ്ഞിരാമൻ മത്സരം ഉൽഘാടനം ചെയ്യും.ചന്തേര സി ഐ. കെ.പ്രശാന്ത് സമ്മാനദാനം നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ പി.നാരായണൻ പ്രദീപ് ഹിൽട്ടൻ, കെ.പി.വി.രാജീവൻ, ജോണി ജോസഫ്, ബിജു കുന്നത്ത്, പി.വി.രാജു പങ്കെടുത്തു.