പി. ധർമ്മരാജൻ

Wednesday 11 February 2026 6:46 PM IST

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ ശാഖ മുൻ സെക്രട്ടറി പറവൂത്തറ കണിയാംപറമ്പിൽ വീട്ടിൽ പി. ധർമ്മരാജൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് തോന്ന്യകാവ് ശ്മശാനത്തിൽ. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. ക്ലർക്കാണ്. പൊതുജന മഹാസഭ കരിയമ്പിള്ളി ക്ഷേത്രം സെക്രട്ടറി, എസ്.എൻ.എച്ച്.എസ്.എസ് റിട്ട. സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധ. മക്കൾ: റിനി (ആര്യഭട്ട കോളേജ്, മമ്മിയൂർ), സുനി (അസിസ്റ്റന്റ് എക്‌സി. എൻജിനീയർ, കൊച്ചിൻ ദേവസ്വം ബോർഡ്). മരുമക്കൾ: അർജുനൻ (കെൽട്രോൺ, അരൂർ), ബിന്ദു.