സ്പായിലെ മാനഭംഗം: ഒരാൾ കൂടി പിടിയിൽ
Thursday 12 February 2026 3:30 AM IST
തിരുവല്ല: മഞ്ഞാടിയിലെ സ്പായിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒളിവിലായിരുന്ന നാലാം പ്രതി തിരുവല്ല ചുമത്ര കോഴിക്കോട്ടുപറമ്പിൽ വീട്ടിൽ പ്രശോഭാണ് (രൊക്കൻ, 26) പിടിയിലായത്. കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്‌സാണ്ടർ ചാക്കോ (29), കുളക്കാട് മുപ്പിരിയിൽ ബെർലിൻദാസ് (38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. മറ്റുപ്രതികളായ കിരൺ, സജിൻ എന്നിവർ ഒളിവിലാണ്. ഇവർ ബംഗളൂരുവിലേക്ക് കടന്നതായി സൂചനയുണ്ട്. ഈ മാസം ഒന്നിന് വൈകിട്ട് മൂന്നരയോടെയാണ് സ്പായിലെത്തിയ സംഘം യുവതിയെ മാനഭംഗപ്പെടുത്തിയത്.