തന്റെ പേരിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് സി.ദിവാകരൻ
Thursday 12 February 2026 1:59 AM IST
തിരുവനന്തപുരം.കേരളത്തിൽ വൻകിട വ്യവസായ സ്ഥാപനങ്ങൾ ഇല്ലാത്തതുകാരണം യുവാക്കൾ നാടുവിടുന്നുവെന്ന ഒരു വാർത്ത തന്റെ പേരിൽ ചില പത്രങ്ങളിൽ വന്നത് അടിസ്ഥാനരഹിതമായ പ്രസ്താവനയാണെന്ന് സി.പി.ഐ നേതാവ് സി.ദിവാകരൻ പ്രസ്തവനയിൽ അറിയിച്ചു.
തന്റെ പേരിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്. ഇടതുപക്ഷ സർക്കാരിനെതിരെ ചില കേന്ദ്രങ്ങൾ നടത്തുന്ന ദുഷ്പ്രചരണങ്ങളുടെ ഭാഗമാണ് പ്രസ്തുത വാർത്തയെന്നും അദ്ദേഹം ആരോപിച്ചു.