ആദരിച്ചു
Thursday 12 February 2026 3:18 AM IST
ആറ്റിങ്ങൽ: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ യൂണിറ്റ് ആതിഥേയത്വം വഹിക്കുന്ന ഏകദിന ശാസ്ത്ര സെമിനാർ ആറ്റിങ്ങൽ ആലംകോട് ഹാരിസൺ പ്ലാസ ഹാളിൽ നടന്നു. യൂണിവേഴ്സിറ്റി ഒഫ് നോർത്തേൺ ഫിലിപ്പൈൻസിൽ നിന്ന് എം.ഡി ജനറൽ മെഡിസിൻ പാസായ ഡോ. വൈഷ്‌ണവ് വർമ്മ മനോജ്‌കുമാറിനെ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് മെമെന്റോ നൽകി ആദരിച്ചു.