തൊഴിലാളി സംഗമം
Thursday 12 February 2026 3:27 AM IST
വെഞ്ഞാറമൂട്: എസ്.ടി.യു തോട്ടം തൊഴിലാളി യൂണിയൻ പുല്ലമ്പാറ പഞ്ചായത്ത് കമ്മിറ്റി തൊഴിലാളി സംഗമവും തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി.എസ്.റ്റി.യു സംസ്ഥാന ട്രഷറർ ജി. മാഹീൻ അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. പുല്ലമ്പാറ ജവാദ് അധ്യക്ഷനായിരുന്നു. എസ്.റ്റി.യു തോട്ടം തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ വഞ്ചുവം ഷറഫ് മുഖ്യപ്രഭാഷണം നടത്തി. സംഗമത്തിൽ മുപ്പത് പേർക്ക് ലേബർ ഓഫീസർ തിരിച്ചറിയൽ കാർഡുകളുടെ വിതരണം നടത്തി.ജില്ലാ പ്രസിഡന്റ് കുഴിവിള നിസാം, നെല്ലനാട് ഷാഫി, നെല്ലനാട് താഹിർ, പുല്ലമ്പാറ ഹാമിദ്, കരകുളം നസീമുദ്ദീൻ, മഞ്ചു കാരേറ്റ്, ജയകുമാർ എന്നിവർ സംസാരിച്ചു.