നവജീവന യാത്രക്ക് ജില്ലയിൽ സ്വീകരണം

Wednesday 11 February 2026 9:10 PM IST

തൃശൂർ: എൻ.ജി.ഒ അസോസിയേഷൻ കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന നവജീവന യാത്രക്ക് താലൂക്ക് ഓഫീസിന് മുന്നിൽ സ്വീകരണം നൽകി. ക്ഷാമബത്ത, ശമ്പളപരിഷ്‌കരണം, ലീവ് സറണ്ടർ, മെഡിസെപ്പ്, റിക്കവറി കമ്മീഷൻ തുടങ്ങിയവയിലെ കൊള്ള, പങ്കാളിത്ത പെൻഷൻ വിഷയത്തിൽ തുടരുന്ന വഞ്ചന എന്നിവയക്കെതിരെയാണ് നവജീവന യാത്ര. യോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സന്തോഷ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ എ.പി.സുനിൽ, ജാഥാ മാനേജർ വി.പി.ബോബിൻ, ജി.എസ്. ഉമാശങ്കർ, എം.ഒ.ഡെയ്‌സൻ, പി.എസ്.വിനോദ്കുമാർ, ബിനു കോറോത്ത്, കെ.പി.ജാഫർ,അനിൽ ബാബു,ജെ.ശുഭ എന്നിവർ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ആൽത്തറയിൽ നടന്ന സ്വീകരണ യോഗം കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണിയഗിരി ഉദ്ഘാടനം ചെയ്തു.

പടം

എൻ.ജി.ഒ. അസോസിയേഷൻ നവജീവന യാത്രയ്ക്ക് താലൂക്ക് ഓഫീസിന് മുന്നിൽ നൽകിയ സ്വീകരണം ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യുന്നു