ഗുരുവായൂരിൽ പത്തുവയസുകാരന് സ്റ്റീൽ ബാരിക്കേഡ് തട്ടി കണ്ണിന് പരിക്ക്

Thursday 12 February 2026 12:00 AM IST

ഗുരുവായൂർ: ഗുരുവായൂരിൽ തൊഴുത് പുറത്തുകടക്കുന്നതിനിടെ സ്റ്റീൽ ബാരിക്കേഡ് തട്ടി പത്തുവയസുകാരന്റെ കണ്ണിന് പരിക്കേറ്റു. പാലക്കാട് ആലത്തൂർ എടാപറമ്പിൽ അറുമുഖന്റെ മകൻ അനിവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിവിന് ശസ്ത്രക്രിയ വേണ്ടിവന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ദർശനം കഴിഞ്ഞ് ഭഗവതീക്ഷേത്രം വഴി പുറത്തുകടക്കുമ്പോൾ അവിടത്തെ സ്റ്റീൽ കൈവരിയുടെ പൊട്ടിയ അറ്റം തറച്ചുകയറിയായിരുന്നു അപകടം. കൃഷ്ണമണിക്കും കൺപോളയിലും പരിക്കുണ്ട്. ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു.