ഗാനമേളക്കിടെ സംഘർഷം, ഒരാൾക്ക് കുത്തേറ്റു
Thursday 12 February 2026 3:17 AM IST
വിഴിഞ്ഞം: വെങ്ങാനൂർ പനങ്ങോട് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഉത്സവക്കമ്മിറ്റി അംഗത്തിന് കുത്തേറ്റു. യുവാക്കൾ തമ്മിലുള്ള തർക്കം പിടിച്ചു മാറ്റാനെത്തിയ ഉത്സവക്കമ്മിറ്റി അംഗം പനങ്ങോട് കൈപ്പള്ളികുഴി ക്ഷേത്രത്തിനു സമീപം റിജു (25) നാണ് പിൻഭാഗത്ത് കുത്തേറ്റത്. സംഭവത്തിൽ പനങ്ങോട് സ്വദേശികളായ സന്ദീപ്, അമൽ,സഞ്ജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. കുത്തേറ്റ റിജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.സംഭവത്തിൽ പനങ്ങോട് സ്വദേശികളായ
സന്ദീപ്, അമൽ, സഞ്ജിത്ത് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.