ഈ ദിശയിൽ കിടന്നുനോക്കൂ, എല്ലാ ഉറക്കപ്രശ്‌നങ്ങളും മാറികിട്ടും; സമ്പത്തും സമൃദ്ധിയും ഒഴുകിയെത്തും

Thursday 12 February 2026 12:06 PM IST

ഫോൺ ഉപയോഗവും മാനസിക സമ്മർദ്ദങ്ങളും രോഗങ്ങളും മൂലം പലരും നേരിടുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ്. ഇതുകാരണം ആരോഗ്യ - കുടുംബ - മാനസിക പ്രശ്‌നങ്ങളും മിക്കവരും നേരിടുന്നു. അതേസമയം, മികച്ച ഉറക്കം ലഭിക്കാനുള്ള മാർഗങ്ങൾ വാസ്‌തുശാസ്‌ത്രത്തിൽ നിഷ്‌കർഷിക്കുന്നുണ്ട്.

വാസ്തു പ്രകാരം നല്ല ഉറക്കം ലഭിക്കാൻ തെക്ക്, പടിഞ്ഞാറ്, കിഴക്ക് ദിശകളിൽ കിടന്നുറങ്ങണം. വടക്ക്, വടക്കുകിഴക്ക്, തെക്കുകിഴക്ക് ദിശകളിൽ ഉറങ്ങുന്നത് ഒഴിവാക്കുകയും വേണം. തെക്ക് അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ് ആണ് ദമ്പതികൾക്ക് പറ്റിയ ഏറ്റവും നല്ല ദിശ. ശരിയായ ദിശയിൽ കിടന്നുറങ്ങുന്നത് ഉത്‌കണ്ഠയും സമ്മർദ്ദവും കുറച്ച് ശരിയായ ഉറക്കം നൽകുന്നു. മാത്രമല്ല, സമ്പത്തും സമൃദ്ധിയും ആകർഷിക്കുകയും ചെയ്യുന്നു. കൂടാതെ മാസ്റ്റർ ബെഡ് റൂമിനുള്ള ഏറ്റവും നല്ല ദിശ തെക്കുപടിഞ്ഞാറ് ആണ്. വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടാൻ ഏറ്റവും മികച്ച ദിശ കിഴക്കാണ്.

വാസ്തു പ്രകാരം ഉറങ്ങാനുള്ള ഏറ്റവും നല്ല രീതി തല തെക്കോട്ടും പാദങ്ങൾ വടക്കോട്ടും വച്ച് കിടക്കുന്നതാണ്. ദമ്പതികൾ തെക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകളിൽ തലവച്ച് ഉറങ്ങുന്നത് സന്തോഷകരമായ ദാമ്പത്യബന്ധം നിലനിർത്താൻ സഹായിക്കുന്നു. ദമ്പതികൾ വടക്ക് ദിശയിൽ തലവച്ച് ഉറങ്ങുന്നത് ദാമ്പത്യപ്രശ്നങ്ങൾ വിളിച്ചുവരുത്തും.

മൂർച്ചയുള്ള കോണുകളിൽ കിടക്ക ഇടരുത്. ഭിത്തിക്കുനേരെ കിടക്കയിടുന്നതാണ് ഉചിതം. ജനലിന് താഴെയോ വാതിലിന് ചേർന്നോ പാ‌ടില്ല. കിടക്കയുടെ എതിർവശത്തെ ഭിത്തിയിൽ കണ്ണാടി സ്ഥാപിക്കരുത്.