ലണ്ടനിൽ ശിവരാത്രി നൃത്തോത്സവം സംഘടിപ്പിക്കുന്നു
ലണ്ടൻ: ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന മോഹൻജി ഫൗണ്ടേഷനും ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് 13 -ാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവം സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 28-ാം തീയതി ശനിയാഴ്ച വെെകിട്ട് 3:30 മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ശിവരാത്രി നൃത്തോത്സവ ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്.
മന്ത്ര അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സിന്റെ സ്ഥാപകയും കലാനിർദ്ദേശികയും അഞ്ചാം വയസിൽ നൃത്തം ആരംഭിച്ച് കലാമണ്ഡലം സത്യഭാമയുടെ മാർഗനിർദേശത്തിൽ ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തശൈലികൾ അഭ്യസിച്ചിട്ടുള്ള തും പത്ത് വർഷത്തിലധികമായി നൃത്തം കോറിയോഗ്രാഫ് ചെയ്യുകയും അദ്ധ്യാപനം നടത്തുകയും ചെയ്യുന്ന ആശ ഉണ്ണിത്താൻ ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നൽകും. നൃത്തോത്സവത്തിന് ശേഷം ദീപാരാധനയോടുകൂടി ലണ്ടൻ ശിവരാത്രി നൃതോത്സവത്തിന് പരിസമാപ്തി ആകും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
ആശ ഉണ്ണിത്താൻ - 07889484066 സുരേഷ് ബാബു - 07828137478 ഗണേഷ് ശിവൻ - 07405513236 സുബാഷ് ശാർക്കര - 07519135993 രമ രാജൻ - 07576492822