ജർമ്മൻ സംഘം കലാമണ്ഡലത്തിൽ
Friday 13 February 2026 12:01 AM IST
ചെറുതുരുത്തി: ഇന്ത്യയിലെ കലാരൂപങ്ങൾ കാണുന്നതിനും ആസ്വദിക്കുന്നതിനും സാംസ്‌കാരിക പൈതൃകം അറിയുന്നതിനും കേരളകലാമണ്ഡലത്തിൽ ജർമ്മൻ സംഘമെത്തി. 60 വയസിന് മുകളിലുള്ള 33 പേരടങ്ങുന്ന സംഘമാണ് എത്തിയത്. മോഹിനിയാട്ടം, ഭരതനാട്യം, കൂടിയാട്ടം,കുച്ചുപ്പുടി,കഥകളി,ഓട്ടംതുള്ളൽ എന്നീ കലാരൂപങ്ങൾക്കൊണ്ട് ചിട്ടപ്പെടുത്തിയ
എന്റെ കേരളം എന്ന നൃത്താവിഷ്‌കാരം ഒരുക്കിയാണ് സംഘത്തെ വരവേറ്റത്. ഈ മാസം 3ന് ഡൽഹിയിലെത്തിയ സംഘം കേരളത്തിന്റെ സാംസ്‌കാരിക പൈതൃക സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും സന്ദർശിച്ച ശേഷമാണ് കലാമണ്ഡലത്തിൽ എത്തിയത്. വിവിധ ക്ലാസുകളിൽ നടക്കുന്ന കളരികൾ സന്ദർശിക്കുകയും ഒപ്പം ചുവടുകൾ വയ്ക്കുകയും ചെയ്തു. 17ന് ഇവർ മടങ്ങും. ഏറ്റവും നല്ല കലാരൂപമാണ് കലാമണ്ഡലം ഒരുക്കിയതെന്ന് ജർമൻ സംഘത്തെ നയിക്കുന്ന ജോൺപോൾ പറഞ്ഞു.