ശ്രീധരിപ്പാലം ഉദ്ഘാടനം
Friday 13 February 2026 12:03 AM IST
മണ്ണുത്തി: നടത്തറ- കൂട്ടാല - ചാലാംപാടം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മണലിപ്പുഴയ്ക്ക് കുറുകെയുള്ള ശ്രീധരിപ്പാലത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷത വഹിക്കും. 10.24 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്.
വൈകീട്ട് അഞ്ചിന് കൂട്ടാല സൊസൈറ്റി മൂലയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് എന്നിവർ മുഖ്യതിഥികളാകും. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ്, കെ.ആർ.എഫ്.ബി എക്‌സി. എൻജിനീയർ ഷിബു കൃഷ്ണരാജ് എന്നിവർ സംസാരിക്കും. പി.എസ്.വിനയൻ, ഷീന ഷാജു,സി.വി.സുരേഷ് കുമാർ, സജിത ജനാർദ്ദനൻ, പി.കെ. അഭിലാഷ് തുടങ്ങിയവർ പങ്കെടുക്കും.