പൊങ്ങണംകാട് - കരുമത്ര റോഡ് ഉദ്ഘാടനം

Friday 13 February 2026 12:04 AM IST

ഒല്ലൂർ: വാഴാനി - പീച്ചി ടൂറിസം കോറിഡോർ റോഡിന്റെ ആദ്യ റീച്ച് (പൊങ്ങണംകാട് - കരുമത്ര) 14 ന് നാടിന് സമർപ്പിക്കും. 11.65 കിലോ മീറ്റർ ദൂരത്തിലാണ് റോഡ്. ഏഴ് മീറ്റർ മുതൽ ഒമ്പത് മീറ്റർ വരെ വാഹന പാതയടക്കം ആകെ 11 മീറ്ററാണ് വീതി. ഡെൻസ് ബിറ്റമിനസ് മെക്കാഡവും ബിറ്റമിനസ് കോൺക്രീറ്റും ഉപയോഗിച്ചുള്ള റോഡിന്റെ നിർമ്മാണ ചെലവ് 62 കോടിയാണ്. രണ്ടാം റീച്ച് പൊങ്ങണംകാട് മുതൽ മുടിക്കോട് വരെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായ നടത്തറ-മൂർക്കനിക്കര കണ്ണാറ റോഡിന്റെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. ജില്ലയിൽ ആദ്യമായി എഫ്.ഡി.ആർ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിക്കുന്ന റോഡുകളാണ് ഇവ രണ്ടും.