കാലടി മഹാശിവരാത്രി ഒരുക്കങ്ങൾ പൂർത്തിയായി
കാലടി: പെരിയാർ മണപ്പുറത്ത് നടക്കുന്ന കാലടി മഹാ ശിവരാത്രി ആഘോഷങ്ങൾ ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. ശ്രീശങ്കരാചര്യരുടെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടിയിലെ ശിവരാത്രി മഹോത്സവത്തിന് 78 വർഷത്തെ പഴക്കമുണ്ട്.
ഇന്ന് രാത്രി 7 ന് ഭജനയോടെ കാലടിയിൽ ശിവരാത്രിക്ക് തുടക്കമാകും. രാത്രി 8ന് കലാക്ഷേത്ര കൊച്ചിന്റെ മ്യൂസിക് ഇവന്റ്സ്, 14 ന് രാത്രി 7ന് കൈകൊട്ടിക്കളി, തുടർന്ന് ആലപ്പുഴ കല്യാൺ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള,
15ന് രാത്രി 7ന് തിരുവാതിര ആൻഡ് കോലാട്ടം,സാംസ്കാരിക സമ്മേളനം, ഗാനസന്ധ്യ, രാത്രി 11 മണിക്ക് നാടകം. രാത്രി 12 മണി മുതൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ ബലിതർപ്പണം ആരംഭിക്കും.
ശിവരാത്രി മണപ്പുറക്ഷേത്രത്തിലേക്ക് താത്കാലിക പാലത്തിനു പകരം സർക്കാരും ജനപ്രതിധികളും മുൻകൈ എടുത്ത് സ്ഥിരമായ പാലം നിർമ്മിക്കണം . മുൻ വർഷങ്ങളിൽ മണ്ണ് പരിശോധനകൾ നടത്തിയെങ്കിലും ഫലം വന്നിട്ടില്ല എന്ന കാരണത്തിൽ പാലം നിർമ്മാണത്തിനുള്ള നീക്കങ്ങൾ സ്തംഭിച്ച അവസ്ഥയിലാണ്.
പി.എൻ. ശ്രീനിവാസൻ
ഡയറക്ടർ,
സായ് ശങ്കര ശാന്തി കേന്ദ്രം
മാണിക്യമംഗലം
മണപ്പുറത്തേക്ക് പ്രത്യേക പാലം നിർമ്മിച്ചിട്ടുണ്ട്. ഭക്തർക്ക് സുഗമമായി പ്രവേശിക്കാനാകും. സാംസ്കാരിക പരിപാടികൾക്കും ബലിതർപ്പണത്തിനും സൗകര്യമൊരുക്കിക്കഴിഞ്ഞു. പൊലീസ്, ആരോഗ്യ വകുപ്പ്, സന്നദ്ധ സേനയുടെ സഹായം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.
എം.വി. സുകുമാരൻ
വി.എസ്. സുബിൻ കുമാർ
(ഭാരവാഹികൾ
കാലടി മണപ്പുറം
ശിവരാത്രി ട്രസ്റ്റ്)