പൊലീസുകാരെ ബിയർ കുപ്പികൊണ്ട് ആക്രമിച്ച രണ്ടുപേർ പിടിയിൽ
Friday 13 February 2026 11:57 AM IST
പാലോട്: മദ്യലഹരിയിൽ ബഹളം വയ്ക്കുന്നതുതടഞ്ഞ രണ്ട് പൊലീസുകാരെ ബിയർ കുപ്പികൊണ്ട് ആക്രമിച്ച രണ്ടു പേർ പിടിയിൽ. പാലോട് മേളാ ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം രാത്രി 11മണിയോടെയായിരുന്നു സംഭവം. മീൻമുട്ടി ജിത്തു ഭവനിൽ ജിജു (30), പൂവത്തൂർ വീട്ടിൽ മനേഷ് പ്രേം (30) എന്നിവരാണ് പിടിയിലായത്.പരിക്കേറ്റ വിതുര സ്റ്റേഷനിലെ ഷഹനാസ്, വിജിത്ത് എന്നീ പൊലീസുകാർ ചികിത്സയിലാണ്. പ്രതികളെ റിമാൻഡു ചെയ്തു.