സർവ്വകലാശാല ഖോ-ഖോ ചാമ്പ്യൻഷിപ്പ്

Friday 13 February 2026 12:10 AM IST
ഖോ-ഖോ ചാമ്പ്യൻഷിപ്പ്

പഴയങ്ങാടി: മാടായി കോളേജിൽ നടന്ന കണ്ണൂർ സർവ്വകലാശാല ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മാടായി കോളേജും വനിതാ വിഭാഗത്തിൽ പയ്യന്നൂർ കോളേജും ജേതാക്കളായി. വനിതാ വിഭാഗത്തിൽ മാടായി കോളേജ് രണ്ടാം സ്ഥാനവും ഗവ. കോളേജ് എളേരിത്തട്ട് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ പയ്യന്നൂർ കോളേജ് രണ്ടാം സ്ഥാനവും നെഹ്രു കോളേജ് കാഞ്ഞങ്ങാട് മൂന്നാം സ്ഥാനവും നേടി. കോളേജ് പ്രിൻസിപ്പാൾ എം.വി ജോണി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് കെ.കെ ഫൽഗുനൻ, സർവ്വകലാശാല കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനൂപ് എന്നിവർ സമ്മാന വിതരണം നടത്തി. ഡോ. കെ. പ്രമിദ, ഡോ. രാജശ്രീ , പ്രവീൺ മാത്യു എന്നിവർ സംസാരിച്ചു. ജനറൽ ക്യാപ്റ്റൻ അലീഷ നന്ദി പറഞ്ഞു.