ഓട്ടോ തൊഴിലാളികൾ ധർണ്ണ നടത്തി
കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് – കുന്നുപാറ റോഡ് മെക്കാഡം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി. സമരത്തിന് മുന്നോടിയായി തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് രാജേഷ് കുന്നുപാറ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് എം. പൊക്ലൻ, സെക്രട്ടറി പി. രാഘവൻ, സി.ഐ.ടി.യു. പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രൻ, ഡിവിഷൻ സെക്രട്ടറി ഉണ്ണി പാലത്തിങ്കാൽ, ഏരിയ കമ്മിറ്റി അംഗമായ കെ.വി. സുനിൽകുമാർ, പി.ആർ. രാജു, സരസൻ പേരളം, രാജീവൻ കണ്ണികുളങ്ങര, ദിനേശൻ ആവിയിൽ, കരുണാകരൻ ചാമുണ്ഡിക്കുന്ന്, സതീശൻ പെരിയ, വിജയൻ പാണംതോട് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി. നാരായണൻ സ്വാഗതം പറഞ്ഞു.