പറഞ്ഞാൽ വിശ്വസിക്കില്ല,​ കിടക്കയിൽ തള്ളിയിട്ട് ഭാര്യയുടെ ക്രൂരമർദ്ദനം,​ ഒളിക്യാമറ വച്ച് പകർത്തി ഭർത്താവ്

Thursday 12 February 2026 9:43 PM IST

ഭാര്യയുടെ മർദ്ദനം ഒളിക്യാമറ വച്ച് പകർത്തി ഭർത്താവ്. വീഡിയോ ഭർത്താവ് പുറത്തുവിടുകയും ചെയ്തു. ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് മർദ്ദനം പകർത്താൻ ഒളിക്യാമറ വച്ചതെന്ന് ഭർത്താവ് പറയുന്നു. സ്ഥിരമായി ഭാര്യ മർദ്ദിക്കാറുണ്ട്. പുറത്തു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഭാര്യക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിനായാണ് ക്യാമറ വച്ചതെന്ന് ഭർത്താവ് വിശദീകരിക്കുന്നു.

കിടക്കയിലേക്ക് തള്ളിയിട്ട് ഭർത്താവിന്റെ പുറത്ത് കയറിയിരുന്ന ഇരു കൈകളും ഉപയോഗിച്ച് നെഞ്ചിലും മുഖത്തും ക്രൂരമായി മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിനിടെ മറ്റൊരു സ്ത്രീ മുറിയിലേക്ക് കടന്നുവന്ന തടസം പിടിക്കാൻ ശ്രമിച്ചെങ്കിലും ഭാര്യ മർദ്ദനം തുടരുകയായിരുന്നു.

വളരെക്കാലമായി താൻ അനുഭവിച്ചു വരുന്ന ശാരീരിരവും വൈകാരികവുമായ പീഡനം സഹിക്കാൻ കഴിയാതായതോടെയാണ് യുവാവ് വീഡിയോ റെക്കോഡ് ചെയ്യാൻ തീരുമാനിച്ചത്. ഭാര്യ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തുറന്നു പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭർത്താവ് അറിയിച്ചു. വീഡിയോ വൈറലായതോടെ യുവതിക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.