എം.വിൻസെന്റ് എം.എൽ.എയ്ക്ക് അവാർഡ്

Friday 13 February 2026 12:49 AM IST

ബാലരാമപുരം: മീഡിയ വോയ്സ് ഏർപ്പെടുത്തിയ 2025ലെ ഡോ.എ.പി.ജെ. അബ്ദുൾ കലാം എക്‌സലൻസ് അവാർഡ് എം.വിൻസെന്റ് എം.എൽ.എയ്ക്ക്. ഡോ.എ.എൻ. രാധാകൃഷ്ണൻ,​ഡോ.ആന്റോ ജോർജ്,​ആദിവാസി കാണി ഗോത്ര മൂപ്പൻ അണ്ണാവി ചെമ്പൻകോട് വി.മണികണ്ഠൻ,​ഇന്ദുലേഖ,​വി.ജെ. എബി,​എം.ഷാജുകുമാർ,​സജു.എ എന്നിവരാണ് മറ്റ് അവാ‌‌‌ർഡ് ജേതാക്കൾ. ഈ മാസം അവസാനവാരം തിരുവനന്തപുരത്ത് അവാർഡ് വിതരണം നടക്കുമെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.