സി.ഒ.എ.സമ്മേളനത്തിന് സമാപനം

Friday 13 February 2026 12:00 AM IST
തൃപ്രയാറിൽ നടന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്ത്പറമ്പിൽ,സി.ഒ.എ.സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി.സുരേഷ്, കേരള വിഷൻ ന്യൂസ് എ.ഡി.പ്രജേഷ് അച്ചാണ്ടി, കെ.വി.രാജൻ, കെ.സി.സി.എൽ.എം.ഡി. പി.പി. സുരേഷ്‌കുമാർ, ജില്ലാ പ്രസിഡന്റ് ടി.ഡി.സുഭാഷ്, സെക്രട്ടറി സി.ജി.ജോസ്,പി.ആന്റണി,കെ. ബിജുകുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമ്മേളനം മാർച്ച് 28, 29, 30 തീയതികളിൽ മലപ്പുറം തിരൂരിൽ നടക്കും. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വലപ്പാട് ചന്തപ്പടിയിൽ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര ത്യപ്രയാർ ബസ് സ്റ്റാൻഡിന് സമീപം സമാപിച്ചു.