വ്യവസായ നിയമങ്ങളിൽ മാറ്റത്തിന് പുതിയ ബിൽ
Friday 13 February 2026 12:10 AM IST
ന്യൂഡൽഹി: ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാൻ കൊണ്ടുവന്ന 2026ലെ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ ലോക്‌സഭ പാസാക്കി. 2020ലെ കോഡ് ഉപയോഗിച്ച് മാറ്റി സ്ഥാപിക്കപ്പെട്ട ചില നിയമങ്ങൾ മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാനാണിത്. ലേബർ കോഡിനെതിരെ ട്രേഡ് യൂണിയനുകൾ പണിമുടക്കിയ ദിവസമാണ് ബിൽ പാസായത്. പാർലമെന്റിൽ ഫലപ്രദമായ ചർച്ചയില്ലാതെ ബിൽ പാസാക്കിയതിന്റെ ഫലമായാണ് പുതിയ ബിൽ കൊണ്ടുവരേണ്ടി വന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കുറ്റപ്പെടുത്തി.