ആശ്വാസമായി ആലപ്പുഴ സഹൃദയ ആശുപത്രി
Friday 13 February 2026 8:47 AM IST
ആലപ്പുഴ: ദേശീയ പൊതുപണിമുടക്ക് ദിവസത്തിൽ ജനങ്ങൾക്ക് ആശ്വാസമായി ആലപ്പുഴ സഹൃദയ ആശുപത്രി. ആശുപത്രിയിലെ ജീവനക്കാരുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഉച്ചഭക്ഷണപ്പൊതികളും കുടിവെള്ളവും വിതരണം ചെയ്തു. പൊതുനിരത്തുകൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലായി യാത്രക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ള നിരവധിപേർക്കാണ് ഭക്ഷണവും വെള്ളവും നൽകിയത്. ആശുപത്രി ജീവനക്കാർ സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ പൊതുപണിമുടക്ക് ദിവസങ്ങളിലും ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ തുടരുന്ന പതിവുണ്ടെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി.